Thodupuzha

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

തൊടുപുഴ: അമൃതബാല സംസ്‌കൃതിയും ഭാരതീയ ചികിത്സാ വകുപ്പിന്റെ കിരണം പദ്ധതിയും ചേര്‍ന്ന് 22ന് രാവിലെ ഒന്‍പത് മുതല്‍ ഒന്നു വരെ വണ്ണപ്പുറം കാഞ്ഞിരക്കാട്ട് മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചുമ, തുമ്മല്‍, ശ്വാസതടസം, അലര്‍ജി രോഗങ്ങള്‍, ശാരീരിക വളര്‍ച്ചാ വൈകല്യങ്ങള്‍, മാനസിക പഠന വൈകല്യങ്ങള്‍ തുടങ്ങി കുട്ടികളില്‍ കാണുന്ന എല്ലാ രോഗങ്ങള്‍ക്കും വിദഗ്ധ ഡോക്ടര്‍മാര്‍ ചികിത്സ നല്‍കും. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു ക്യാന്പ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജി അനിരുദ്ധന്‍, വണ്ണപ്പുറം യൂണിറ്റ് പ്രസിഡന്റ് സി.സി.സോമരാജന്‍,സിന്ധു അജി, കെ.എന്‍.വിനോദ് എന്നിവര്‍ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!