ArakkulamLocal Live

പുളിക്കക്കവലയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

അറക്കുളം : പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നാടുകാണി ഗവണ്‍മെന്റ് ആയുര്‍വേദ ട്രൈബല്‍ ഡിസ്പന്‍സറിയുടെ ആഭിമുഖ്യത്തില്‍ പുളിക്കക്കവലയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പന്‍ എം.ആര്‍ അശോക് കുമാറിനെ യോഗത്തില്‍ അനുസ്മരിച്ചു. പുതുതായി ചാര്‍ജെടുത്ത ഡോക്ടര്‍ രാഖി രാജിന്റെ നേതൃത്വത്തില്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ വിതരണം ചെയ്തു. കൂടാതെ വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള മാര്‍ഗങ്ങളും, രോഗങ്ങള്‍ വരാതിരിക്കുവാന്‍ പാലിക്കേണ്ട ജീവിതരീതികളെക്കുറിച്ചും ഡോക്ടര്‍ വിശദീകരിച്ചു. ട്രൈബല്‍ പ്രമോട്ടര്‍ പ്രശാന്ത്, കുടുംബശ്രീ എ.ഡി.എസ് മെമ്പര്‍ പി.ആര്‍ഗീത, ഊര് കൂട്ട സമിതിയംഗങ്ങള്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!