ChuttuvattomThodupuzha

ഭക്തി സായൂജ്യമായി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ ആയില്യം പൂജ

തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തുലാമാസത്തിലെ ആയില്യം പൂജ തൊഴുത് ഭക്തർ സായൂജ്യമടഞ്ഞു. പാമ്പുമേക്കാട്ട്മന പി.എസ്. വല്ലഭൻ തിരുമേനി, പരികർമ്മികളായ ഉണ്ണികൃഷ്ണൻ നമ്പൂതിരി, മുരളി നമ്പൂതിരി, ഉദയൻസ്വാമി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. നൂറുംപാലും, സർപ്പനിവേദ്യം, അടനിവേദ്യം, പാൽപായസം, കരിക്ക് നിവേദ്യം, വെറ്റില പാക്ക് നിവേദ്യം, കമുകിൻപൂക്കുല വഴിപാട്, അടക്കം എല്ലാ വഴിപാടുകളും നടത്തി. ക്ഷേത്രം രക്ഷാധികാരി കാവിൽ ദക്ഷിണ നൽകി പൂജകൾക്ക് തുടക്കമായി. ശേഷം 12.20 ഓടു കൂടി രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ പ്രസാദം മുഖ്യകാർമ്മികനിൽ നിന്നും ഏറ്റുവാങ്ങി. നൂറുകണക്കിന് ആളുകൾ പ്രസാദ വിതരണവും പാൽപായസനിവേദ്യവും ഏറ്റുവാങ്ങി അന്നദാനവും കഴിച്ച് സായൂജ്യം നേടി. വൈകിട്ട് എട്ടോടു കൂടി നടന്ന സർപ്പനിവേദ്യവും ഉണ്ണിയപ്പനിവേദ്യവും ഏറ്റുവാങ്ങി ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ഭക്തർ ആയില്യപൂജ ദർശനം നടത്തി മടങ്ങി.

Related Articles

Back to top button
error: Content is protected !!