Thodupuzha

അയ്യങ്കാളി ജന്മദിന സമ്മേളനം  സംഘടിപ്പിച്ചു

തൊടുപുഴ: കെ.പി.എം.എസ് താലൂക്ക് യൂണിയന്‍ സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിന സമ്മേളനം കേരള പുലയന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡ് കെ.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകനും സാഹിത്യകാരനും റിട്ട. സബ്ബ് രജിസ്ട്രാറുമായ പി.ജി ഗോപി ജന്മദിനം സന്ദേശം നല്‍കി. പി.ശാരദ, മനോജ് കെ.ആര്‍, പങ്കജാക്ഷി കുഞ്ഞുമോന്‍, രമണി ചന്ദ്രന്‍,ജോഷി തൊമ്മന്‍കുത്ത് ബിജു.കെ.കെ. യൂണിയന്‍ സെക്രട്ടറി സനല്‍ ചന്ദ്രന്‍, അഖില്‍ കെ.ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!