Thodupuzha

പ്രോമിസിങ് പ്ലെയെര്‍ അവാര്‍ഡ്

തൊടുപുഴ: ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ ചാമ്പ്യഷിപ്പില്‍ പ്രോമിസിങ് പ്ലെയെര്‍ അവാര്‍ഡ് ഒന്‍പതു വയസുകാരി മീനാക്ഷിക്ക്. പതിനൊന്നു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ സിംഗിള്‍സിലും ഡബിള്‍സിലും ഒന്നാം സ്ഥാനവും, പതിമൂന്നുവയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ സിംഗിള്‍സിലും ഡബിള്‍സിലും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് മീനാക്ഷി ഈ നേട്ടത്തിന് അര്‍ഹയായത്. കഴിഞ്ഞ വര്‍ഷം മഞ്ചേരിയില്‍ വച്ചുനടന്ന സംസ്ഥാന സുബ്ജൂനിയര്‍ ചാമ്പ്യഷിപ്പില്‍ പതിനൊന്നുവയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഡബിള്‍സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു ഈ കൊച്ചുമിടുക്കി. തൊടുപുഴ ആയാംചിറക്കുന്നേല്‍ ബിലീഷ് സുകുമാരന്റെയും അനുപമയുടെയും ഇളയ മകളും തൊടുപുഴ വിമല പബ്ലിക് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ് മീനാക്ഷി. തൊടുപുഴ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്റണ്‍ ആക്കാദമിയില്‍ കോച്ച് സൈജന്‍ സ്റ്റീഫന്റെ കീഴിലാണ് പരിശീലനം.

 

Related Articles

Back to top button
error: Content is protected !!