ChuttuvattomThodupuzha

ബാല വികാസ കേന്ദ്ര സമന്വയ സമിതി ഇടുക്കി ജില്ലാ ബൈഠക് നടത്തി

തൊടുപുഴ: ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ബാലികാ – ബാലസദനങ്ങളുടെ സമന്വയ ബൈഠക് കാഞ്ഞിരമറ്റം മാധവം ബാലസദനത്തില്‍ വച്ചു നടന്നു. മാധവം പ്രസിഡന്റ് സോമശേഖരന്‍ സി.ജി അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സേവാഭാരതി ഇടുക്കി ജില്ല മുഖ്യ രക്ഷാധികാരി കെ. രവീന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ബാലസദനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കണമെന്നും, കുടുംബ പ്രബോധന്‍, ധര്‍മ്മ ജാഗരണ പ്രവര്‍ത്തനങ്ങള്‍, ഗ്രാമവികാസ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ഗോശാലകള്‍, ജൈവ കൃഷി തുടങ്ങിയവയ്ക്ക് എല്ലാ കാര്യകര്‍ത്താക്കളും ഊന്നല്‍ നല്‍കണമെന്നും ബാലവികാസ സമന്വയ സമിതി സംസ്ഥാന സെക്രട്ടറി സജീവന്‍ ആര്‍ യോഗത്തില്‍ പറയുകയുണ്ടായി. പി.എം ആണ്ടവന്‍, മാധവം ബാലസദനം സെക്രട്ടറി ശാലിനി സുധീഷ് , രാഷ്ട്രീയ സ്വയം സേവക് സംഘ് ഇടുക്കി വിഭാഗ് പ്രമുഖ് പി.ആര്‍ ഹരിദാസ് തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗച്ചു.

Related Articles

Back to top button
error: Content is protected !!