ChuttuvattomThodupuzha

പൊന്നന്താനം ഗ്രാമീണ വായനശാലയില്‍ ബാലവേദി സെമിനാര്‍

പൊന്നന്താനം: ഗ്രാമീണവായനശാലയില്‍ ബാലവേദി സെമിനാറും, മത്സരങ്ങളും തിരഞ്ഞെടുപ്പും 13ന് ഉച്ചകഴിഞ്ഞ് രണ്ടിന് വായനശാല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. യോഗത്തില്‍ പ്രസിഡന്റ് മത്തച്ചന്‍ പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് അസോസിയേറ്റ് പ്രെഫ.ഡോ. സുമേഷ് ജോര്‍ജ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സ്റ്റിഫാനി പട്ടേരി ലക്ഷ്യബോധം പഠനത്തില്‍ എന്ന വിഷയം അവതരിപ്പിച്ച് ക്ലാസ് എടുക്കും.

ക്വസ്സ് മത്സരം ശശികലാ വിനോദ് നയിക്കും. അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും. തുടര്‍ന്ന് ചര്‍ച്ചയും മത്സരവും സംഘടിപ്പിക്കും. വി.ജെ ജോസഫ്, വിന്‍സന്റ് മാത്യു, ഷിജോ അഗസ്റ്റിന്‍, പ്രിന്റു രഞ്ജു എന്നിവര്‍ നേതൃത്വം കൊടുക്കും.

Related Articles

Back to top button
error: Content is protected !!