Thodupuzha

വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ ഫെ​സ്റ്റ് 30ന്

തൊ​ടു​പു​ഴ: വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ ഫെ​സ്റ്റ് 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പൈ​നാ​പ്പി​ൾ പാ​ച​ക​മ​ൽ​സ​ര​ത്തോ​ടെ ഫെ​സ്റ്റി​നു തി​രി​തെ​ളി​യും. തു​ട​ർ​ന്നു പൈ​നാ​പ്പി​ൾ വി​ള മ​ൽ​സ​രം ന​ട​ക്കും. 3.30നു ​ചെ​ടി​ക​ൾ പു​ഷ്പി​ക്കാ​ത്ത​തും രാ​സ​വ​ള പ്ര​യോ​ഗ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ടി.​ മാ​യ സെ​മി​നാ​ർ ന​യി​ക്കും.

 

അ​ഞ്ചി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​വും അ​വാ​ർ​ഡ് ദാ​ന​വും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ കാ​ർ​ഷി​ക സ​ന്ദേ​ശം ന​ൽ​കും. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ്, മു​ൻ എം​എ​ൽ​എ എ​ൽ​ദോ ഏ​ബ്ര​ഹാം, അ​ഡ്വ.​ ജോ​സ് ടോം, ​പ്ര​ഫ.​ ജോ​സ് അ​ഗ​സ്റ്റി​ൻ, ആ​ൻ​സി ജോ​സ്, ജോ​ർ​ജ് ഫ്രാ​ൻ​സി​സ് തെക്കേ​ക്ക​ര, ഷെ​ൽ​മി ജോ​ണ്‍​സ്, ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.​ച​ട​ങ്ങി​ൽ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പൈ​നാ​പ്പി​ൾ ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് സ​ത്യ​ൻ ക​ല്ലി​ങ്ക​ലി​നു വി​ത​ര​ണം ചെ​യ്യും. ‌

 

സം​സ്ഥാ​ന​ത്തെ മി​ക​ച്ച കൃ​ഷി ഓ​ഫീ​സ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​യ​വ​ന കൃ​ഷി​ഭ​വ​നി​ലെ അ​ഞ്ജു പോ​ളി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പൈ​നാ​പ്പി​ൾ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജയിം​സ് ജോ​ർ​ജ് തോ​ട്ടു​മാ​രി​ക്ക​ൽ, സെ​ക്ര​ട്ട​റി ജോ​ജോ ജോ​സ​ഫ് വ​ട​ക്കും​പാ​ട​ത്ത്, ഷൈ​ൻ ജോ​ണ്‍, ജോ​സ് ക​ള​പ്പു​ര, സ​ത്യ​ൻ ക​ല്ലി​ങ്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related Articles

Back to top button
error: Content is protected !!