ChuttuvattomThodupuzha

അമച്വര്‍ നാടകോത്സവത്തെ നെഞ്ചേറ്റി വാഴക്കുളത്തെ ആസ്വാദകര്‍

വാഴക്കുളം: കേരള സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടകോത്സവത്തെ നെഞ്ചേറ്റുകയാണ് വാഴക്കുളത്തെ ആസ്വാദകര്‍. പുതു തലമുറയ്ക്ക് അന്യമാകുന്ന നാടക കലയെ വീണ്ടും ആസ്വാദക ഹൃദയങ്ങളില്‍ ലയിപ്പിക്കുകയാണ് വാഴക്കുളം ജ്വാല സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ വാഴക്കുളം ചാവറ ഇന്റര്‍നാഷ്ണല്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടത്തിവരുന്ന നാടക മേളയിലെ ഓരോ നാടകങ്ങളും.

ക്യാമറയുടെ ദൃശ്യവും അദൃശ്യവുമായ വിസ്മയങ്ങള്‍ വെളിപ്പെടുത്തുന്ന ചലച്ചിത്രങ്ങള്‍ക്കപ്പുറം ഒരു വേദിയില്‍ തന്നെ പൂര്‍ണമാകുന്ന നാടകാവിഷ്‌കാരമെന്ന കലയെ അടുത്തറിയാന്‍ പുതുതലമുറയും ഏറെ താല്‍പ്പര്യം കാണിക്കുന്നതായി വാഴക്കുളത്തെ നിറഞ്ഞ സദസ് വെളിപ്പെടുത്തുന്നു. സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്ത് നടത്തുന്ന സംസ്ഥാനതല അമച്വര്‍ നാടകോത്സവത്തില്‍ ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍,അഭിനേത്രി ഗീത ജോസഫ്, നാടക പ്രവര്‍ത്തക ജെ.ശൈലജ തുടങ്ങിയവര്‍ സാന്നിധ്യമറിയിച്ചു. ഇന്ന് കുരുത്താലി നാടകം നടത്തും. സമാപന ദിവസമായ നാളെ വൈകുന്നേരം 6.30 ന് മികച്ച നാടക രചനയ്ക്കും മികച്ച ജനപ്രിയ നാടകത്തിനും മികച്ച രണ്ടാമത്തെ നടനുമുള്ള നാടകാചാര്യന്‍ എന്‍.എന്‍ പിള്ള മെമ്മോറിയല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കൊച്ചിന്‍ ചന്ദ്രകാന്ത അവതരിപ്പിക്കുന്ന നത്ത് മാത്തന്‍ ഒന്നാം സാക്ഷി പ്രൊഫഷണല്‍ നാടകവും അരങ്ങേറും.

Related Articles

Back to top button
error: Content is protected !!