തെക്കുംഭാഗം ബാങ്ക് തെരഞ്ഞെടുപ്പ്: ടോമി കാവാലം പ്രസിഡന്റ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/05/IMG_20220525_212400.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തെക്കുംഭാഗം: തെക്കുംഭാഗം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ടോമി ജോസഫ് കാവാലത്തിനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു. ജോബിന് ജോസ് പൊതൂര്‍, ബേബി ജോസഫ് തെങ്ങുംപിള്ളില്‍, മാത്യു ജോസഫ് ചേബ്ലാങ്കല്‍, ഷമ്മി ഈപ്പച്ചന് പൂവന്നിക്കുന്നേല്‍, റോബി സിറിയക് പഴയിടത്ത്. റോയി അഗസ്റ്റിന് മുതുപ്ലാക്കല്‍, ഗ്രേസി ജോസഫ് വന്യംപറമ്പില്‍, ഡീന എമ്മാനുവല്‍ പാറക്കുളങ്ങര, ഷേര്‍ളി ജോസ് അയ്യംപാറയില്, സിന്ധു ശിവദാസ് തോണിക്കുഴിയില്‍ എന്നിവരാണ് യു.ഡി.എഫ് പാനലില്‍ വിജയിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി ടോമി കാവാലമാണ് ബാങ്ക് പ്രസിഡന്റ്. നിലവില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും തൊടുപുഴ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന് ഭരണ സമിതി അംഗവും കേരളാ കോണ്‍ഗ്രസ് ആലക്കോട് മണ്ഡലം പ്രസിഡന്റും കര്‍ഷക യൂണിയന് നിയോജക മണ്ഡലം പ്രസിഡന്റുമാണ് ടോമി കാവാലം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)