ChuttuvattomThodupuzha
ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം: അഡ്വ. എസ്. അശോകന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/04/Adv.-S.-Ashokan.jpeg?resize=595%2C334&ssl=1?v=1713604615)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പോലീസ് സഹായത്തോടെ ബാങ്ക് ജപ്തി ചെയ്ത സ്വന്തം വീട്ടില്‍ നിന്നും ഇറക്കി വിടപ്പെട്ട വീട്ടമ്മ മനംനൊന്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതില്‍ മനുഷ്യത്വ രഹിതവും പൈശാചികവുമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.അശോകന്. വായ്പ്പയെടുത്തവരെ ദ്രോഹിക്കുന്ന ഈ നടപടികള്‍ അവസാനിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിമുലം കടക്കെണിയിലായ ജനങ്ങള്‍ ആത്മഹത്യയുടെ വക്കില്‍ എത്തി നില്ക്കുന്നതിനാല് എല്ലാ ബാങ്കുകളുടേയും ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നും കുറ്റവാളികളായ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അശോകന് ആവശ്യപ്പെട്ടു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)