ChuttuvattomThodupuzha

ബാങ്ക് സംരക്ഷണ സമിതി സത്യാഗ്രഹസമരം ഇന്ന് 11ന്

 

തൊടുപുഴ: അര്‍ബന്‍ ബാങ്കിന് മുമ്പില്‍ ഇന്ന് രാവിലെ 11ന് സത്യാഗ്രഹ സമരം നടത്തുമെന്ന് ബാങ്ക് സംരക്ഷണ സമിതി നേതാക്കള്‍ അറിയിച്ചു. അര്‍ബന്‍ ബാങ്ക് ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുക, നിക്ഷേപകരുടെ പണം തിരികെ നല്‍കുക, അഴിമതിയും ക്രമക്കേടും നടത്തി ബാങ്കിനെ പ്രതിസന്ധിയില്‍ ആക്കിയ ചെയര്‍മാന്‍ വി.വി മത്തായിയെ പുറത്താക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബാങ്ക് സംരക്ഷണ
സമിതിയുടെ നേതൃത്വത്തില്‍ നിക്ഷേപകരും സഹകാരികളും സത്യാഗ്രഹം നടത്തുന്നത്.

പി.എം.മാനുവല്‍, റോയി.കെ.പൗലോസ്, ജോസഫ് ജോണ്‍, എം.സി.മാത്യു, കെ.എം.എ.ഷുക്കൂര്‍, പി.ജി. രാജശേഖരന്‍, ശിബിലി സാഹിബ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.

 

Related Articles

Back to top button
error: Content is protected !!