ChuttuvattomThodupuzha

ബി.ഡി.ജെ.എസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി നടത്തി

തൊടുപുഴ: ബി.ഡി.ജെ.എസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി നടന്നു.യോഗത്തില്‍ ജില്ലാ ജനറല്‍ സെകട്ടറി വിനോദ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ ബിനോജ് അധ്യക്ഷത വഹിച്ചു. അശോകന്‍ വെങ്ങല്ലൂര്‍, വിനീത് മുട്ടം, വിജയന്‍ പി.കെ , ബാബു .റ്റി.ബി. മനോജ് ഡി. മൂലമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ തെറ്റായ നടപടികളില്‍ യോഗം പ്രതിഷേധിച്ചു . വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന പ്രവര്‍ത്തിയില്‍ നിന്നും  പിന്മാറണം എന്ന് യോഗം ആവശ്യപ്പെട്ടു. മാരിക്കലുങ്ക് അപ്രോച്ച് റോഡ് എത്രയും പൂര്‍ത്തികരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കണം, തൊടുപുഴ മുനിസിപ്പാലിറ്റിയിലെ പല വാര്‍ഡുകളിലും വഴി വിളക്കുകള്‍ തെളിയുന്നില്ല, എത്രയും വേഗം അധികൃതര്‍ മൗനം വെടിഞ്ഞ് നടപടികള്‍ സ്വീകരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!