Thodupuzha

12- 14 പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു

തൊ​ടു​പു​ഴ: 12- 14 പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 20 കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി. വാ​ക്സി​നേ​ഷ​ൻ സൈ​റ്റ് സ​ജ്ജ​മാ​യി​രു​ന്നെ​ങ്കി​ലും മൊ​ബൈ​ൽ ആ​പ്പ് ത​ക​രാ​റി​ലാ​യ​തി​നാ​ലാ​ണ് രാ​വി​ലെ വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കാ​നാ​കാ​ത്ത​ത്.

 

ഇ​ന്ത്യ​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​ർ​ബി​വാ​ക്സ് എ​ന്ന പു​തി​യ വാ​ക്സി​നാ​ണ് ന​ൽ​കു​ന്ന​ത്. ഒ​രു ബോ​ട്ടി​ൽ വാ​ക്സി​ൻ 20 കു​ട്ടി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാം. 28 ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ൽ ര​ണ്ട് ഡോ​സ് വാ​ക്സി​നാ​ണ് ന​ൽ​കു​ക.

 

പു​തി​യ പ്രാ​യ​വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന വി​വ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കേ​ന്ദ്രം അ​റി​യി​ച്ച​ത്. 2008, 2009, 2010 വ​ർ​ഷ​ങ്ങ​ളി​ൽ ജ​നി​ച്ച, ഇ​പ്പോ​ൾ 12 വ​യ​സ് തി​ക​ഞ്ഞ​വ​ർ​ക്ക് വാ​ക്സി​ൻ സ്വീ​ക​രി​ക്കാം. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ൽ 42,000 കു​ട്ടി​ക​ളാ​ണ് ഈ ​പ്രാ​യ​ത്തി​നി​ട​യി​ലു​ള്ള​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ എ​ല്ലാ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​റി​യി​ച്ചു

Related Articles

Back to top button
error: Content is protected !!