പട്ടികജാതി,പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കണം : കെപിഎംഎസ്
ഇടുക്കി :കേരളത്തിലെ പട്ടിക ജാതി -പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനൂകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കണമെന്ന് കെപിഎംഎസ്. വിദ്യാഭ്യാസ ആനൂകൂല്യങ്ങള്‍ നല്കുന്നതില് സര്‍ക്കാരിന് വീഴ്ച്ച പറ്റി. ഇതുമൂലം തുടര്‍ വിദ്യാഭ്യാസം തുടരാനാകാതെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുകയാണെന്നും അതിനാല്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.വി ബാബു പറഞ്ഞു. കെപിഎംഎസ് ഇടുക്കി ജില്ലാ നേതൃയോഗം ഇടുക്കി എസ്സി കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റ് അംഗം സാബുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.കെ രാജന്, ശിവന്കോഴിക്കമാലി, സുനീഷ് കുഴിമറ്റം യൂണിയന് സെക്രട്ടറിമാരായ പ്രകാശ് തങ്കപ്പന്, പ്രതീഷ് തോപ്രാംകുടി, ഷിജി കെ കൊച്ചുകുഞ്ഞ്,ഓമന വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.