Thodupuzha

ഭാരത ബന്ദ്: മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്കും

തൊടുപുഴ: ദേശീയ പണിമുടക്കില്‍ ജില്ലയിലെ മുഴുവന്‍ മോട്ടോര്‍ വാഹന തൊഴിലാളികളും വര്‍ക്ക് ഷോപ്പ് ജീവനക്കാരും സ്വകാര്യ വാഹനങ്ങളും പങ്കെടുക്കുമെന്ന് ഇടുക്കി ഡിസ്ടിക്ട് മോട്ടോര്‍ വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എം. ബാബു അറിയിച്ചു. പണി മുടക്കിനോടനുബന്ധിച്ച് 25, 26 തീയതികളില്‍ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പന്തം കൊളുത്തിപ്രകടനങ്ങള്‍ നടത്തും. 27 ന് രാവിലെ പൊതുസ്ഥലങ്ങളില്‍ തൊഴിലാളികള്‍ അണിനിരന്ന് ചെറിയ ചെറിയ യോഗങ്ങള്‍ കോവി ഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും. ചെറുതോണി സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന തൊഴിലാളി കണ്‍വന്‍ഷന്‍ പി.എസ്.രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.എം. ബാബു, കെ.എന്‍ ശിവന്‍, കെ.ആര്‍. സോദരന്‍ എം.എം. റഷീദ്, എം. കമറുദീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!