National

കേന്ദ്ര നയങ്ങള്‍ക്കെതിരെ നാളെ ഭാരത് ബന്ദ് : ഇളവ് അടിയന്തര സര്‍വീസുകള്‍ക്ക് മാത്രം

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാൻ മോർച്ചയും ( എസ്‌കെഎം) വിവിധ തൊഴിലാളി സംഘടനകളും ബന്ദിന് ആഹ്വാനം ചെയ്‌തു.നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 4 വരെയാണ്  ഗ്രാമീണ്‍ ഭാരത് ബന്ദ് .രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്‌ക്ക് 12 മുതല്‍ വൈകിട്ട് 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്‌തിട്ടുണ്ട്. ആംബുലൻസുകള്‍, പത്രവിതരണം, വിവാഹം, മെഡിക്കല്‍ഷോപ്പുകള്‍, പരീക്ഷകള്‍ എന്നിവയെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ തുടരുന്ന കർഷക സമരത്തിന്റെ ഭാഗമായാണ് ബന്ദ്. കഴിഞ്ഞ ഡിസംബറിലാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കാർഷിക, തൊഴിലുറപ്പ് ജോലികള്‍ സ്തംഭിപ്പിക്കുമെന്ന് കർഷക സംഘടനകള്‍ വ്യക്തമാക്കി. അടിയന്തര ആവശ്യത്തിനുള്ള സർവീസുകള്‍ മാത്രമാണ് ഒഴിവാക്കിയത്.താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ ഡല്‍ഹി ചലോ മാർച്ച്‌ സംഘടിപ്പിച്ചത്. കർഷക പെൻഷൻ, ഒ പി എസ്, കാർഷിക നിയമഭേദഗതി എന്നിവ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും കർഷക സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!