ChuttuvattomThodupuzha

കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി നടത്തുന്ന ഭൂപതിവ് സന്ദേശയാത്ര ഇന്ന് ആരംഭിക്കും

തൊടുപുഴ: ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള നിയമം പാസാക്കിയ എൽ.ഡി.എഫ് സർക്കാരിനെ അഭിനന്ദിച്ചും ഭേദഗതി നടപ്പിലാക്കുന്നത്തോടെ കാർഷിക മേഖലയിൽ ഉണ്ടാകുന്ന മുന്നേറ്റം ജനങ്ങളിൽ എത്തിക്കുന്നതിനുമായി കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി നടത്തുന്ന ഭൂപതിവ് സന്ദേശയാത്ര ഇന്ന് ആരംഭിക്കും. തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ രാവിലെ ഒമ്പതിന് ചേരുന്ന യോഗം പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി ജാഥാ ക്യാപ്ടനും പാർട്ടി ജില്ലാ പ്രസിഡന്റും കൂടിയായ ജോസ് പാലത്തിനാലിനു പതാക കൈമാറി ഉദ്ഘാടനം ചെയ്യും.

പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തി പാറ അധ്യക്ഷത വഹിക്കും. പാർലമെന്ററി പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, നേതാക്കളായ പ്രൊഫ. കെ.ഐ. ആന്റണി, അഡ്വ. അലക്‌സ് കോഴിമല, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, രാരിച്ചൻ നീറണാകുന്നേൽ, ജിൻസൺ വർക്കി, ജയകൃഷ്ണൻ പുതിയേടത്ത്, മധു നമ്പൂതിരി, മാത്യു വാരികാട്ട്, അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, ബെന്നി പ്ലാക്കൂട്ടം, അംബിക ഗോപാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിക്കും. 10ന് മുട്ടം, 10.30ന് കാഞ്ഞാർ, 11ന് മൂലമറ്റം, 12ന് പന്നിമറ്റം, ഒന്നിന് കലയന്താനി, രണ്ടിന് ഉടുമ്പന്നൂർ, മൂന്നിന് കരിമണ്ണൂർ, നാലിന് വണ്ണപ്പുറം എന്നീ പ്രദേശങ്ങളിൽ ഇന്ന് ജാഥ കടന്നു ചെല്ലും. 5.30ന് കീരീത്തോട് ചേരുന്ന സമാപന സമ്മേളനം പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!