Thodupuzha

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ വിപുലമായ പരിപാടികളുമായി കുമാരമംഗലം ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍

തൊടുപുഴ: സ്വാതന്ത്ര്യ ലബ്ദിയുടെ 75-ാം വാര്‍ഷികത്തില്‍ വിപുലമായ പരിപാടികളുമായി കുമാരമംഗലം ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. ഗാന്ധിജിയുടെ ചെറുമകന്റെ മകന്‍ തുഷാര്‍ ഗാന്ധി മുഖ്യാതിഥിയാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വില്ലേജ് സ്കൂളിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. രാവിലെ 9.30ന് ഗാന്ധിജിക്ക് പ്രിയപ്പെട്ട മാവിന്‍തൈ അദ്ദേഹം സ്‌കൂള്‍ അങ്കണത്തില്‍ നടും. ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ രൂപവത്കരിച്ചിരിക്കുന്നത് സ്‌കൂളിലെ കുട്ടികളാണെന്ന പ്രത്യേകതയുമുണ്ട്. ഡീന്‍ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എല്‍.എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!