Local LiveVannappuram

വീടുകള്‍ക്ക് ഭീഷണിയായി വന്‍മരങ്ങള്‍ : നടപടിയെടുക്കാതെ അധികൃതര്‍

വണ്ണപ്പുറം : പാതയോരത്ത് നില്‍ക്കുന്ന വന്‍മരങ്ങള്‍ വീടുകള്‍ക്ക് മുകളിലേക്കു ചാഞ്ഞ് അപകട ഭീഷണി ഉയര്‍ത്തുന്നു. നാരങ്ങാനത്താണ് ഏതുസമയവും വീടിനു മുകളിലേക്കു പതിക്കാവുന്ന നിലയില്‍ അഞ്ചു മരങ്ങള്‍ നില്‍ക്കുന്നത്. അങ്കന്‍പറമ്പില്‍ സലീമിന്റെയും കുരുവിക്കുന്നേല്‍ തോമസിന്റെയും വീടിനു മുകളിലേക്കാണ് മരങ്ങള്‍ ചാഞ്ഞു നില്‍ക്കുന്നത്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ വീട്ടുകാര്‍ അപകടം ഭയന്ന് അയല്‍പക്കത്തെ വീടുകളിലാണ് കഴിയുന്നത്. മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് വണ്ണപ്പുറം പഞ്ചായത്തില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍, കാളിയാര്‍ റേഞ്ച് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ട ട്രീ കമ്മിറ്റി ചേര്‍ന്ന് മരം മുറിക്കാന്‍ അനുമതി തേടി ഡിഎഫ്ഒയ്ക്ക് കത്തു നല്‍കിയെങ്കിലും അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. വഴിയരികില്‍ അപകടകരമായ നിലയില്‍ മനുഷ്യജീവന് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റണമെന്ന് ദുരന്തനിവാരണ അഥോറിറ്റി നിര്‍ദേശമുള്ളപ്പോഴാണ് ഇക്കാര്യത്തില്‍ അധികൃതര്‍ തികഞ്ഞ അലംഭാവം കാട്ടുന്നത്. കാലവര്‍ഷം എത്തിയ സാഹചര്യത്തില്‍ അടിയന്തരമായി മരങ്ങള്‍ മുറിച്ചു നീക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!