Moolammattam

മൂലമറ്റം നിവാസികൾക്ക് പാലാ രൂപതയിൽ നിന്ന് ധന സഹായ വിതരണം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു

മൂലമറ്റം: ഉരുൾ പൊട്ടലും മലയിടിച്ചിലും മൂലം വീടും വസ്തുവകകളും നഷ്ടപ്പെട്ട മൂലമറ്റം നിവാസികൾക്ക് പാലാ രൂപതയിൽ നിന്ന് ധന സഹായ വിതരണം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. അടിയന്തിര സഹായമെന്ന വിധം പതിനായിരം രൂപ വെച്ച് നാല്പത്തിരണ്ട് കുടുംബങ്ങൾക്കാണ് ഒന്നാം ഘട്ടത്തിൽ ധനസഹായം നൽകിയത്. രൂപതയുടെ ദുരിതാശ്വാസ മിഷൻ കോ ഓർഡിനേറ്റർ മോൺ. ജോസഫ് മലേപറമ്പിൽ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ഫൊറോനാ വികാരി ഫാ. കുര്യൻ കാലായിൽ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ തോമസ് കിഴക്കേൽ, ഫാ.തോമസ് സിറിൾ തയ്യിൽ, ഫാ.ജോസഫ് താഴത്തു വരിക്കയിൽ, ഫാ സെബാസ്റ്റ്യൻ പേണ്ടാനത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button
error: Content is protected !!