Nationalpolitics

ന്യായ് യാത്രക്ക് നേരെ ബിജെപി ആക്രമണം ; ബസ് നിര്‍ത്തച്ച് അക്രമികള്‍ക്കിടയിലേക്കിറങ്ങി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുല്‍ ഗാന്ധി സഞ്ചരിച്ച ബസിന് നേരെ ബിജെപി അതിക്രമം. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ ബസ് വളയുകയായിരുന്നു. അസമിലെ സോണിത്പൂരിലാണ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച ബസിന് നേരെ ബിജെപി അതിക്രമമുണ്ടായത്. യാത്രയെ അനുഗമിച്ചെത്തിയവരുടെ ഇടയിലേക്ക് ജയ് ശ്രീരാം, ജയ് മോദി തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ബിജെപി പ്രവര്‍ത്തകരെത്തിയത്. ഇതോടെ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട രാഹുല്‍ പ്രവര്‍ത്തകര്‍ക്കിടയിലേക്കിറങ്ങി. പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രാഹുലിനെ ബസിലേക്ക് തിരികെ കയറ്റുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!