ChuttuvattomKarimannorVannappuram

കരിമണ്ണൂരില്‍ ബി.ജെ.പി ന്യൂ ജോയിനർ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി

കരിമണ്ണൂർ : ഭാരതത്തിലെ പരമ്പരാഗത നിർമ്മാണ മേഖലയിൽ അസംഘടിതരായി കിടന്ന ലക്ഷോപലക്ഷം പിന്നോക്ക വിഭാഗങ്ങളെ കൈ പിടിച്ചു ഉയർത്തുന്നതിനും അവർക്കുവേണ്ടി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനും വേണ്ടി നരേന്ദ്രമോദി സർക്കാർ വേണ്ടിവന്നു. കേരളത്തിലെ 171 ഓളം വരുന്ന പിന്നോക്ക വിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്നതു മാത്രമല്ല, ലോക മഹാ അത്ഭുതങ്ങൾ തന്നെ സൃഷ്ടിച്ചിട്ടുള്ള വിശ്വകർമ്മജരെയും പിന്നോക്ക വിഭാഗങ്ങളെയും രാഷ്ട്ര വളർച്ചയ്ക്ക് ഒപ്പം വളർത്തിയെടുക്കുകയാണ് മോദി ധർമ്മം, അതാണ് ഇക്കഴിഞ്ഞ ഒൻപതു വർഷക്കാലത്തെ മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളിൽ പ്രധാനം. പി പ്രബീഷ് കൂട്ടിച്ചേർത്തു.

ഭാരതീയ ജനത മോർച്ച വണ്ണപ്പുറം മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ കരിമണ്ണൂർ വ്യാപാര ഭവനിൽ ബി ജെ പി ന്യൂ ജോയിനർ മെമ്പർഷിപ്പ് ക്യാമ്പയിൻ മണ്ഡലതല ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഓ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് പി പ്രബീഷ്. ക്യാമ്പയിന്‍ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി എൻ അബു ഉദ്ഘാടനം ചെയ്തു.ഓ ബി സി മോർച്ച വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് ജിജു ഉരുള  അധ്യക്ഷത വഹിച്ചു. ഓ ബി സി മൂർച്ച ജില്ല സെക്രട്ടറി പി കെ ബിനു, ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി സനൽ കുമാർ, സെക്രട്ടറിയായ അഡ്വക്കറ്റ് സുരേഷ് കുമാർ ജി, ഓ ബി സി മോർച്ച ഐടി സെൽ കൺവീനർ ഈ എസ് അജിത്ത്, മണ്ഡലം സെക്രട്ടറി നിഷാന്ത് പി ആർ, ശ്രീകാന്ത് സോമൻ, അരുൺ വെള്ളിയാമറ്റം, പ്രകാശ് കലയന്താനി, വിജയൻ താഴാനി, സി പി പൗലോസ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!