Local LiveVannappuram

നാരുംകാനം ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക ഉത്സവം നടത്തി

വണ്ണപ്പുറം : മുണ്ടന്‍മുടി നാരുംകാനം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ 2-ാമത് പ്രതിഷ്ഠാ വാര്‍ഷിക ഉത്സവം ഞായറാഴ്ച ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. ക്ഷേത്രം തന്ത്രി ചേര്‍ത്തല സുമിത് തന്ത്രികളുടെയും പാണാവള്ളി സുജിത് ശാന്തിയുടെയും മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഭക്തിനിര്‍ഭരമായ താന്ത്രിക ചടങ്ങുകളോടെയും, നയന മനോഹരമായ പകല്‍പ്പൂര ഘോഷയാത്രയോടും കൂടിയാണ് ഉത്സവം കൊണ്ടാടിയത്. ഉത്സവ ദിനത്തില്‍ കലശപൂജ, ക്ഷേത്രപൊങ്കാല, സഹസ്രദീപകാഴ്ച, സമൂഹനീരാഞജനം, ഗാനമേള എന്നിവ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടത്താനായതായി ക്ഷേത്രം പ്രസിഡന്റ് ആകാശ് വി.മോഹനന്‍ സെക്രട്ടറി രാജീവ് വിജയന്‍ എന്നിവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!