IdukkiLocal Live

ഇടുക്കിയില്‍ വിധിനിര്‍ണ്ണയിക്കുക 1251189 വോട്ടര്‍മാര്‍

തൊടുപുഴ : ഇടുക്കിയില്‍ വിധിനിര്‍ണ്ണയിക്കുക 1251189 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടര്‍മാരുമുള്‍പ്പെടെയുള്ള ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ കണക്കാണിത്. 615084 പുരുഷ വോട്ടര്‍മാരും 635064 സ്ത്രീ വോട്ടര്‍മാരും ഒമ്പതു ഭിന്നലിംഗക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. 85 വയസിന് മുകളില്‍ പ്രായമുള്ള 12797 പേരും 18നും 19നും ഇടയില്‍ പ്രായമുള്ള 18748 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. ദേവികുളം, പീരുമേട് , ഇടുക്കി മണ്ഡലങ്ങളില്‍ ഒന്നു വീതവും തൊടുപുഴ, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ മൂന്ന് വീതവുമാണ് ആകെ ഭിന്നലിംഗക്കാരുള്ളത്. 1032 സര്‍വീസ് വോട്ടര്‍മാരും ഉള്‍പ്പെടെന്നു.

85 വയസിന് മുകളില്‍ പ്രായമുള്ള 12797 പേരാണുള്ളത്. ദേവികുളം മണ്ഡലത്തില്‍ 1383 വോട്ടര്‍മാര്‍, ഉടുമ്പഞ്ചോലയില്‍ 1397 വോട്ടര്‍മാര്‍, തൊടുപുഴയില്‍ 2671 വോട്ടര്‍മാര്‍, ഇടുക്കിയില്‍ 1738 വോട്ടര്‍മാര്‍, പീരുമേട്ടില്‍ 998 വോട്ടര്‍മാര്‍, മൂവാറ്റുപുഴയില്‍ 2507 വോട്ടര്‍മാര്‍, കോതമംഗലത്ത് 2103 വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്. 10041 ഭിന്നശേഷിക്കാരായ വോട്ടര്‍മാരാണുള്ളത്. ദേവികുളം മണ്ഡലത്തില്‍ 1661 വോട്ടര്‍മാര്‍, ഉടുമ്പഞ്ചോലയില്‍ 1600 വോട്ടര്‍മാര്‍, തൊടുപുഴയില്‍ 1629 വോട്ടര്‍മാര്‍, ഇടുക്കിയില്‍ 811 വോട്ടര്‍മാര്‍, പീരുമേട്ടില്‍ 1638 വോട്ടര്‍മാര്‍, മൂവാറ്റുപുഴയില്‍ 1304 വോട്ടര്‍മാര്‍, കോതമംഗലത്ത് 1398 വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്. പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും തങ്ങളുടെ ബൂത്ത് ഏതെന്നും http://www.ceo.kerala.gov.in,വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് എന്നിവ മുഖേനെ അറിയാവുന്നതാണ്.

 

Related Articles

Back to top button
error: Content is protected !!