ChuttuvattomThodupuzha

കേരള പോലീസ് പെന്‍ഷണേഴ്സ് അസോസിയേഷന്‍ തൊടുപുഴ മേഖല സമ്മേളനം

തൊടുപുഴ:കേരള പോലീസ് പെന്‍ഷണേഴ്സ് അസോസിയേഷന്‍ (കെ.പി.പി.എ) തൊടുപുഴ മേഖല സമ്മേളനം പെന്‍ഷന്‍ ഭവനില്‍ നടന്നു. സമ്മേളനം നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മേഖല വൈസ്. പ്രസിഡന്റ് പി.എസ് നാസര്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്പിയു. ജില്ലാ സെക്രട്ടറി എ.എന്‍.ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. കെപിപിഎ സംസ്ഥാന പ്രസിഡന്റ് കെ.കെ.ജോസ്, കെ.വി മുരളീധരന്‍, വൈസ്.പ്രസിഡന്റ് എ.ആര്‍ കൃഷ്ണന്‍ നായര്‍, ജില്ലാ കമ്മറ്റി അംഗം എന്‍.ജെ.ജോസഫ്, ജില്ലാ പ്രസിഡന്റ് പി.ഐ.തങ്കച്ചന്‍, ട്രഷറര്‍ വി.എസ്.സുധാകരന്‍, ജോയി ജേക്കബ്, കെ.വി.വിശ്വനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി നാസര്‍ പി.എസ് (പ്രസിഡന്റ്), കെ.ആര്‍.ശിവപ്രസാദ് (സെക്രട്ടറി), അജയ് കുമാര്‍ പി.കെ (ട്രഷറര്‍) എന്നിവരടങ്ങുന്ന കമ്മറ്റിയെയും തെരഞ്ഞെടുത്തു.

 

Related Articles

Back to top button
error: Content is protected !!