ChuttuvattomThodupuzha

കാഡ്‌സിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

തൊടുപുഴ : കൃത്യമായ മണ്ണ് പരിശോധനയിലൂടെ മണ്ണിന്റെ ഘടന മനസ്സിലാക്കി വിളകള്‍ പരിപാലിച്ചാല്‍ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിക്കുകയും രോഗ കീടങ്ങളുടെ ആധിക്യം കുറയുകയും കൃഷി ചെലവ് ലഘൂകരിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ കര്‍ഷകന് ഉയര്‍ന്ന വരുമാനവും സമൂഹത്തിന് ഗുണമേന്മയുള്ള കാര്‍ഷിക ഉല്‍പ്പനങ്ങളുടെ ലഭ്യത ഉറപ്പു നല്കാന്‍ കഴിയുമെന്ന് മണ്ണിന്റെ ആരോഗ്യപരിപാലനത്തിലൂടെ അധിക വിളവ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കാഡ്സ് സെമിനാര്‍ വിലയിരുത്തി. സെമിനാറിന് റിട്ട. കൃഷി ജോയിന്റ് ഡയറക്ടര്‍ വി.കെ സജിമോള്‍ നേതൃത്വം നല്‍കി. കാലാവസ്ഥാ വ്യതിയാനം മൂലം മണ്ണിന്റെ ഘടനക്കുണ്ടായ വ്യതിയാനം ചെടികളുടെ വളര്‍ച്ചയെയും ഉല്പാദനത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശാസ്ത്രീയമായ കൃഷിപരിപാലനമുറകള്‍ സമയബന്ധിതമായി കര്‍ഷകരില്‍ എത്തിക്കണമെന്ന് സെമിനാറില്‍ പങ്കെടുത്ത കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.

കര്‍ഷകര്‍ക്ക് സമയാസമയങ്ങളില്‍ കൃത്യമായ അറിവ് നല്‍കുന്നതിന് കാഡ്സ് വില്ലേജ് സ്‌ക്വയറില്‍ ഒരു പ്ലാന്റ് ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. സെമിനാറിന് കാഡ്സ് ഡയറക്ടര്‍ വി.പി ജോര്‍ജ്, വി.സി സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച ‘ ഒരു ലക്ഷം മുടക്കി ഒരു സംരംഭം ആരംഭിക്കാം’ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസമ്മ സാമുവല്‍ ക്ലാസ് എടുക്കും. ദന്തരോഗ നിവാരണത്തിനുള്ള മെഡിക്കല്‍ ക്യാമ്പ് തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ രാവിലെ 10 ന് ആരംഭിക്കും.

 

Related Articles

Back to top button
error: Content is protected !!