AccidentMoolammattam

പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

മൂലമറ്റം: അറക്കുളം സെന്റ് തോമസ് സ്‌കൂളിന് സമീപം മലങ്കര ജലാശയത്തിന്റെ ഭാഗമായ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കാഞ്ഞാര്‍ കൂവപ്പള്ളി കല്ലേപ്ലാക്കല്‍ ജോര്‍ജ്ജിന്റെ മകന്‍ സ്റ്റീഫന്‍ ജോര്‍ജാണ് (39) മരിച്ചത്. അവിവാഹിതനാണ്. ഇന്ന് ഉച്ചയ്ക്ക് 1.30ന് സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെയായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്നവര്‍ കുളി കഴിഞ്ഞ് കരയ്ക്ക് കയറിയപ്പോള്‍ സ്റ്റീഫനെ കണ്ടില്ല. സമീപത്ത് കുളിച്ചു കൊണ്ടിരുന്ന യുവാക്കളുടെ സഹായത്തോടെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മൂലമറ്റം അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി. അഗ്‌നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് സ്റ്റീഫനെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്. ഉടന്‍ തന്നെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം ഞായറാഴ്ച നാലിന് കൂവപ്പള്ളി ഹോളി ഇമ്മാനുവല്‍ സി.എസ്.ഐ പള്ളിയില്‍. അമ്മ: മേരി. സഹോദരന്‍: ജയിംസ്.

Related Articles

Back to top button
error: Content is protected !!