Thodupuzha

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

തൊടുപുഴ: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളില്‍ നടന്ന സംഗമത്തില്‍ വിശപ്പിന്റെ വില അറിയുവാനും, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുവാനും, അത് പരിഹരിക്കുവാനും നോമ്പ്മൂലം നമുക്ക് സാധിക്കുമെന്ന് ഇഫ്താര്‍ സന്ദേശം നല്‍കി നൈനാര്‍ പള്ളി ചീഫ് ഇമാം ഹാഫിസ് നൗഫല്‍ കൗസരി അഭിപ്രായപ്പെട്ടു. ഒത്തുചേരലുകള്‍ വഴിയാണ് ബന്ധങ്ങള്‍ വളരുന്നതും സൗഹൃദങ്ങള്‍ ഉണ്ടാകുന്നതുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി സജി പോള്‍, ട്രഷറര്‍ കെ. എച്ച് കനി, അഡ്വ. ബിജു പറയനിലം, സ്വാമി അയ്യപ്പദാസ്, തൊടുപുഴ ഡിവൈ.എസ്.പി മധു ബാബു, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലീം കുമാര്‍, സി.പി.എം ഏരിയ സെക്രട്ടറി ടി.ആര്‍ സോമന്‍,

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ് അജി, തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍,കേരള കോണ്‍ഗ്രസ് നേതാക്കളായ ക. ഐ.ആന്റണി, പ്രഫ. എം.ജെ ജേക്കബ്, ജിമ്മി മറ്റത്തിപ്പാറ,തഹസില്‍ദാര്‍ കെ.എച്ച് സക്കീര്‍,എന്‍ഫോസ്മെന്റ് ആര്‍.ടി.ഒ പി.കെ നസീര്‍, അസോസിയേഷന്‍ ഭാരവാഹികള്‍,യൂത്ത് വിംഗ്, വനിതാ വിംഗ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!