Thodupuzha

ലൈബ്രറി കൗണ്‍സില്‍ ജാഥക്ക് സ്വീകരണം നല്‍കി

തൊടുപുഴ: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ലഹരിക്കുമെതിരെ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ ദക്ഷിണ മേഖല ജാഥക്ക് തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ു് അഗസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ.വിദൃാസാഗര്‍ ഉദ്ഘാടനം ചെയ്തു .സംഘാടക സമിതി കണ്‍വീനര്‍ ടി.ആര്‍.സോമന്‍, ജാഥാ കൃാപ്ടനും ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയുമായ വി.കെ.മധു, കെ.എം.ബാബു , അജിത് കുമാര്‍ കൊളാടി , ജില്ലാ സെക്രട്ടറി ഇ.ജി.സത്യന്‍ ,കെ.ആര്‍.രമണന്‍, താലൂക്ക് സെക്രട്ടറി പി.കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!