Thodupuzha

കഞ്ചാവുമായി ആറ് യുവാക്കള്‍ പോലീസ് പിടിയില്‍

തൊടുപുഴ: ലഹരി മുക്ത നഗരം ലക്ഷ്യമിട്ടുള്ള പോലീസിന്റെ ക്ലീന്‍ തൊടുപുഴയുടെ ഭാഗമായുള്ള റെയ്ഡുകള്‍ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മൈനര്‍ ക്വാണ്ടിറ്റി കഞ്ചാവ് പൊതികളുമായി തൊടുപുഴ ടൗണില്‍ നിന്നും ഡിവൈ.എസ്.പി എം.ആര്‍ മധുബാബുവിന്റേയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.സി. വിഷ്ണുകുമാറിന്റേയും നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ ആറ് യുവാക്കളാണ് പിടിയിലായത്. കാരിക്കോട് കുമ്മംകല്ല് ചൂരത്തൊട്ടിയില്‍ മുഹമ്മദ് അനസ് (24), മങ്ങാട്ടുകവല മുണ്ടക്കല്‍ അയൂബ് ഷാജി (25), ആനിക്കാട് ആവോലി ചൂരത്തൊട്ടിയില്‍ ആഷിക്ക് അസീസ് (23), വഴിത്തല ഇരുട്ടുതോട് കൊച്ചുവിരിപ്പില്‍ മെൽവിൻ ഫ്രാന്‍സിസ് (26), തൊടുപുഴ ചുങ്കം മരങ്ങാലില്‍ അനില്‍ റോയി (22), കോലാനി അമരംകാവ് സ്വദേശി സെബിന്‍ തങ്കച്ചന്‍ (23) എന്നിവരാണ് വിവിധ സംഭവങ്ങളിൽ നിന്നായി പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 8 ഗ്രാം വീതം വരുന്ന 500 രൂപയുടെ കഞ്ചാവ് പൊതികളും പിടികൂടി. പിടിയിലായവര്‍ക്ക് ലഹരി വസ്തു ലഭിച്ച ഉറവിടം തേടി പോലീസ് വ്യാപക പരിശോധനയും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംശയ ദൃഷ്ടിയിലുള്ള ചിലരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തി. കവിഞ്ഞ ദിവസങ്ങളിലും ഇത്തരത്തില്‍ പരിശോധന നടത്തിയിരുന്നു. വ്യക്തികളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന നിരവധി ലഹരി ഇടപാടുകള്‍ പോലീസ് കണ്ടെത്തുകയും നടപടിയെടുക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും റെയ്ഡുകള്‍ തുടരുമെന്ന് പോലീസ് സചിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!