Thodupuzha

തൊടുപുഴയിൽ ഓട്ടോയില്‍ നിന്ന് 30,000 രൂപ മോഷണം പോയി

തൊടുപുഴ: റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ നിന്ന് 30,000 രൂപ മോഷണം പോയി. പൊലീസ് സ്റ്റേഷന്‍ വളപ്പിനോട് ചേര്‍ന്ന് കാര്‍ഷിക വികസന ബാങ്കിന് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ നിന്ന് വ്യാഴാഴ്ച്ച പകല്‍ പതിനൊന്നരയോടെയാണ് സംഭവം.ബാങ്കില്‍ അടക്കുന്നതിനായി മുതലക്കോടം സ്വദേശി ബിജു വര്‍ഗീസ് കൊണ്ടുവന്ന പണമാണ് നഷ്ടപ്പെട്ടത്. ഓട്ടോയുടെ ഡാഷ് ബോര്‍ഡില്‍ പൂട്ടിവെച്ച ശേഷം ബാങ്കില്‍ പോയി അരമണിക്കൂറിനുള്ളില്‍ തിരികെ വന്നപ്പോഴാണ് പൂട്ട്‌ തകര്‍ത്ത് പണം കൊണ്ടുപോയതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയെങ്കിലും പ്രതിയെക്കുറിച്ച്‌ സൂചനയൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ സി.സി.ടി. വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!