ChuttuvattomThodupuzha

ജനദ്രോഹ നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ ജനങ്ങളെയെല്ലാം ചേര്‍ത്തുനിര്‍ത്തി പ്രതിരോധിക്കും പ്രഫ. : എം ജെ ജേക്കബ്

തൊടുപുഴ : ജനദ്രോഹ നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ ജനങ്ങളെയെല്ലാം ചേര്‍ത്തുനിര്‍ത്തി പ്രതിരോധിക്കുമെന്ന് പ്രഫ. എം ജെ ജേക്കബ്. ഏതു നാട്ടിലാണെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ വരുന്നത് സ്വാഗതാര്‍ഹമാണ്. ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ പദ്ധതിക്ക് കേന്ദ്ര ഗവണ്‍മെന്റ് നിന്നും വിഹിതം കിട്ടുന്നുണ്ട്. സംസ്ഥാന ഗവണ്‍മെന്റിന്റെ വിഹിതം ഇതില്‍ ഉള്‍പ്പെടുത്താനുണ്ട്. സംസ്ഥാന ഗവണ്‍മെന്റിന്റെ വിഹിതം ഉള്‍പ്പെടുത്താത്തതുകൊണ്ട് കോണ്‍ട്രാക്ടര്‍മാര്‍ക്ക് ബില്ല് മാറി കിട്ടുന്നില്ല. അതുകൊണ്ട് കോണ്‍ട്രാക്ടര്‍്മാര്‍ ചെയ്ത പണി നിര്‍ത്തിവയ്‌ക്കേണ്ടതായസാഹചര്യം ഉണ്ടാകുന്നു. ഇവിടെ ജനങ്ങള്‍ക്കുള്ള ആശങ്കയെന്ന് പറഞ്ഞാല്‍ ഈ പണി സമീപകാലത്ത് ഒന്നും തീരാന്‍ പോകുന്നില്ല. കോണ്‍ട്രാക്ടര്‍മാര്‍ക്ക് ബില്ല് മാറി കൊടുത്തെങ്കില്‍ മാത്രമേ ബാക്കി പണി അവര്‍ ചെയ്യുകയുള്ളൂ. സംസ്ഥാന ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് ഉണ്ടാകുന്നത്. പൈപ്പിടുന്നതിനു മുന്‍പ് എംഎല്‍എയും പഞ്ചായത്തും ജനങ്ങളുമായിട്ടുണ്ടാക്കിയ എഗ്രിമെന്റ് പാലിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണം.

പൈപ്പ് ഇട്ടുകഴിഞ്ഞാല്‍ ഉടന്‍തന്നെ ടാര്‍ ചെയ്ത് കൊടുക്കാമെന്നാണ് എഗ്രിമെന്റ്, ഇത് പാലിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ഇല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളായി മുന്നോട്ടുപോകുമെന്ന് ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ ജേക്കബ് പറഞ്ഞു. മണ്ഡലം പ്രിസിഡന്റ് അഗസ്റ്റിന്‍ കള്ളികാട്ട് അധ്യക്ഷ വഹിച്ചു. ധര്‍ണ്ണ സമരത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി അഗസ്റ്റിന്‍,കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം കെ എ പരീത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗ്ലോറി പൗലോസ് ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ദേവസ്യ , ബേബി ചൂരപൊയ്കയില്‍ ടി എച്ച് ഈസ,പൗലോസ് പൂച്ചക്കുഴി,സണ്ണി ആരനൊലിക്കല്‍, ബേബി കുളത്തിനാല്‍ ,ഡേവിഡ് വണ്ടന്‍ബ്രായില്‍,മത്തച്ഛന്‍ വളവനാട്ട് ,മാത്യു തീക്കുഴിവേലില്‍,, രഞ്ജിത്ത് മനപ്പുറത്ത്, ജോബി തീക്കുഴിവേലില്‍, ബിന്‍സ് വട്ടപ്പലം, അഡ്വ. ജെറിന്‍ കാരിശ്ശേരില്‍ , സന്തു കാടന്‍കാവില്‍, ബിബിന്‍ പാമ്പയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!