ChuttuvattomThodupuzha

പുലിയെ പിടികൂടിയില്ല: ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

കരിങ്കുന്നം: ആഴ്ചകളായി പുലിയുടെ ഭീഷണി തുടരുന്ന മേഖലകളിലെ ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ആവശ്യപ്പെട്ട് ബഹുജന സമരം സംഘടിപ്പിക്കും. പുലിഭീതി മൂലം കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി, അന്പലംപടി, കാട്ടോലി, അഴകുംപാറ, വടക്കുംമുറി, പഴയമറ്റം, മുട്ടം പഞ്ചായത്തിലെ വിവിധ മേഖലകള്‍, തൊടുപുഴ മുനിസിപ്പാലിറ്റിയിലെ മഞ്ഞുമാവ്, പാറക്കടവ് എന്നീ മേഖലകളില്‍ ജനജീവിതം നിശ്ചലമായ അവസ്ഥയിലാണ്.
റബര്‍ ടാപ്പിംഗും കൃഷിപ്പണികളും പ്രഭാത നടത്തവുമെല്ലാം നിലച്ചിരിക്കുകയാണ്. പുലികളെ കണ്ടതായി പറയുന്ന സ്ഥലങ്ങളില്‍ ആവശ്യമായ കൂടുകളോ കാമറകളോ സ്ഥാപിക്കുന്നതിന് വനംവകുപ്പ് തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനങ്ങളെ പങ്കെടുപ്പിച്ച് സമരം ആരംഭിക്കുന്നത്. ഇതിനായുള്ള ആലോചനാ യോഗം ഇന്നു വൈകുന്നേരം നാലിന് ഇല്ലിചാരി അന്പലംപടിയില്‍ ചേരും.

 

Related Articles

Back to top button
error: Content is protected !!