ChuttuvattomThodupuzha

ഒരേ യോഗ്യത വേണ്ട പരീക്ഷ ഒരു ദിവസം ഒരു സമയത്ത് നടത്തുന്നതിനെതിരെ പ്രതിഷേധം

തൊടുപുഴ : ഒരേ യോഗ്യത വേണ്ട പരീക്ഷ ഒരു ദിവസം ഒരു സമയത്ത് നടത്തുന്നതിനെതിരെ പ്രതിഷേധം. കേരള ഹൈക്കോടതി നേരിട്ട് നടത്തുന്ന സിവില്‍ ജഡ്ജ്(ജൂനിയര്‍ ഡിവിഷന്‍) പരീക്ഷയും കുസാറ്റ് എല്‍എല്‍എം പിജി എന്‍ട്രന്‍സ് പരീക്ഷയുമാണ് ഒരേ ദിവസം നടക്കുന്നത്. 11ന് രാവിലെയാണ് രണ്ട് പരീക്ഷകളും നിശ്ചയിച്ചിരിക്കുന്നത്. ഒരേ യോഗ്യത വേണ്ട രണ്ട് പരീക്ഷകള്‍ ഒരേ സമയത്ത് നടത്തുന്നത് ഉദ്യോഗാര്‍ത്ഥികളേയും അവരുടെ രക്ഷിതാക്കളേയും വലച്ചിരിക്കുകയാണ്. രണ്ട് പരീക്ഷയ്ക്കും അപേക്ഷ സമര്‍പ്പിച്ചവര്‍ ഏതിന് പോകുമെന്ന സംശയത്തിലാണ്. സാഹചര്യം കണക്കിലെടുത്ത് ഏതെങ്കിലും ഒരു പരീക്ഷ മാറ്റിവെക്കാനായി ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!