ChuttuvattomThodupuzha

ഇന്‍ഡോര്‍ രൂപതയുടെ നവ അഭിഷിക്തന്‍ മാര്‍ തോമസ് മാത്യു കുറ്റിമാക്കലിന് സ്വീകരണം

കല്ലൂര്‍ക്കാട്: സെന്റ് അഗസ്റ്റിന്‍സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഇന്‍ഡോര്‍ രൂപതയുടെ നവ അഭിഷിക്തന്‍ മാര്‍ തോമസ് മാത്യു കുറ്റിമാക്കലിന് സ്വീകരണവും മുന്‍ അധ്യക്ഷന്‍ മാര്‍ ചാക്കോ തോട്ടുമാരിക്കലിന് യാത്രയയപ്പും മാതൃ ഇടവകയില്‍ നല്‍കും. രാവിലെ 9.30ന് സമൂഹ ബലി, 11ന് പൊതുസമ്മേളനം ആരംഭിക്കും. ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീബ മാത്യൂസ്, കുടുംബ പ്രതിനിധികളായ ജോയി കുറ്റിമാക്കല്‍, ഫാ. ജോസ് തോട്ടുമാരിക്കല്‍ വി.സി,വികാരി ഡോ. മാനുവല്‍ പിച്ചളക്കാട്ട്,ട്രസ്റ്റി ഫ്രാന്‍സിസ് ജോണ്‍ റാത്തപ്പിള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. മാര്‍ ചാക്കോ തോട്ടുമാരിക്കല്‍, മാര്‍ തോമസ് മാത്യു കുറ്റിമാക്കല്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തും.

 

Related Articles

Back to top button
error: Content is protected !!