IdukkiThodupuzha

അറക്കുളത്തെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കും മന്ത്രി റോഷി അഗസ്‌റ്യന്‍

അറക്കുളം: അറക്കുളം പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 96 കോടി 34 ലക്ഷം രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി റോഷി അഗസ്റ്റ്യന്‍ അറിയിച്ചു.
നാടിന്റെ ഐശ്വര്യ പൂര്‍ണ്ണമായ മാറ്റത്തില്‍ ,ദൃശ്യമായ മാറ്റങ്ങളോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചവരാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്ന് മന്ത്രി റോഷി അഗസ്ത്യന്‍ പറഞ്ഞു. അറക്കുളത്തെ കുടുംബശ്രീ സിടിഎസ് രജത ജൂബിലി വാര്‍ഷികാഘോഷ സമ്മേളനം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമ്മേളനത്തോട് അനുബന്ധിച്ച് മൂലമറ്റം ടൗണില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ റാലിയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ‘ബിനു അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ കുടബശ്രീ സി ഡി എസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റാലിയില്‍ ഒന്നാം സ്ഥാനം നേടിയ പതിപ്പള്ളി വാര്‍ഡ് പ്രവര്‍ത്തകര്‍ക് റോഷി അഗസ്റ്റിന്‍ ട്രോഫി വിതരണം ചെയ്തു.

 

Related Articles

Back to top button
error: Content is protected !!