KudayathoorLocal Live

ബിജെപി കാഞ്ഞാര്‍ മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കുടയത്തൂര്‍ : പഞ്ചായത്തിലെ മോര്‍ക്കാട്,ചക്കിക്കാവ്, കൈപ്പ കാഞ്ഞാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ബിജെപിയുടെ ബൂത്ത് കണ്‍വെന്‍ഷന്‍ കാഞ്ഞാര്‍ ഇന്ദിര റീജന്‍സിയില്‍ സംഘടിപ്പിച്ചു.യോഗത്തില്‍ ബിജെപി സംസ്ഥാന സമിതി അംഗം പി. എ .വേലുകുട്ടന്‍ മുഖ്യപ്രഭാഷണം നടത്തി.
ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് ടി .കെ. ബിനോജ് പ്രസംഗിച്ചു.പുതിയതായി ബിജെപിയിലേക്കെത്തിയ 15 പ്രവര്‍ത്തകര്‍ക്ക് ബിജെപി കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ബിജു, സെക്രട്ടറി ജ്യോതിഷ് കുമാര്‍,പഞ്ചായത്ത് മെമ്പര്‍ ഷീബ ചന്ദ്രശേഖരപിള്ള, കമ്മിറ്റി അംഗം ചന്ദ്രന്‍ വളകാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

 

 

 

Related Articles

Back to top button
error: Content is protected !!