ChuttuvattomThodupuzha

ബി.ജെ.പി ഭരണം രാജ്യത്തെ വിഭജിക്കുന്നു: കെ. സലിംകുമാര്‍

തൊടുപുഴ: രാജ്യത്ത് അധികാരത്തിലിരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റ് രാജ്യത്തെ വിഭജിക്കുന്ന സമീപനമാണ് നടത്തുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാര്‍. ടൗണ്‍ഹാളില്‍ എ.ഐ.ടി.യു.സി തൊടുപുഴ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരി ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവ് ഉണ്ടാക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒട്ടനവതിയായ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും തൊഴിലാളിവര്‍ഗം നേടിയെടുത്ത അവകാശങ്ങള്‍ ഒരു ഉത്തരവിലൂടെ ഇല്ലാതാക്കാനുള്ള പരിശ്രമമാണ് കേന്ദ്ര ഭരണക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന രാജ്യം നേരിടുന്ന വലിയ വിപത്താണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങള്‍ വലിയ പോരാട്ടത്തിലാണെന്നും അതില്‍ ബിഎംഎസ് ഇല്ലാത്തത് വഞ്ചനയാണെന്നും ഇത് തൊഴിലാളി വര്‍ഗം തിരിച്ചറിയുമെന്നും സലിംകുമാര്‍ പറഞ്ഞു. എ.ഐ.ടി.യു.സി ജില്ലാ ട്രഷറര്‍ പി.പി ജോയി, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.ആര്‍ പ്രമോദ്, മുഹമ്മദ് അഫ്‌സല്‍, അഡ്വ. എബി ഡി. കോലോത്ത്, എന്‍.ജെ കുഞ്ഞുമോന്‍, ഫാത്തിമ അസീസ്, കെ.ആര്‍ ദേവദാസ്, കെ .കെ രാജന്‍, പി.എന്‍ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.എസ് സുരേഷ് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി തൊടുപുഴ മണ്ഡലം ഭാരവാഹികളായി വി ആര്‍ പ്രമോദ് (പ്രസിഡന്റ്), പി എസ് സുരേഷ്, ഫാത്തിമ അസീസ്, എന്‍ ഷിബു, കെ.ആര്‍ സാല്‍മോന്‍ (വൈസ് പ്രസിഡന്റുമാര്‍), പി.പി ജോയി (സെക്രട്ടറി), മുഹമ്മദ് അഫ്‌സല്‍, എന്‍ ജെ കുഞ്ഞുമോന്‍, കെ.കെ ബിനോയി, വി.എസ് അന്‍ഷാദ് (ജോ: സെക്രട്ടറിമാര്‍), പി എന്‍ വിജയന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 41 അംഗ മണ്ഡലം കമ്മറ്റിയെയും തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!