Idukki

മണിപ്പൂരിലേത് ബിജെപിയുടെ ആസൂത്രിത കലാപം : യൂത്ത്ഫ്രണ്ട് (എം)

ഇടുക്കി : മണിപ്പൂരില്‍ നടക്കുന്നത് ബിജെപിയുടെ ആസൂത്രിത കലാപമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ല ജന.സെക്രട്ടറി ഷിജോ തടത്തില്‍ പറഞ്ഞു. മതേതരത്വം സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്നവര്‍ മത സ്വാതന്ത്ര്യത്തെഘനിക്കുന്ന, മതവിശ്വാസികളെ കൊന്നൊടുക്കുന്ന കലാപം രണ്ട് മാസം പിന്നിട്ടിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കാത്തത് അപലനീയമാണ്. മണിപ്പൂരിലെ കലാപം ഇന്ത്യയിലെ മതവിശ്വാസികള്‍ക്കും ചൂണ്ടുപലകയാണ്. ചെറുതോണിയില്‍ വെച്ച് നടന്ന യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ സമാധാന ആഹ്വാന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സമൂഹത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയാണ് മണിപ്പൂരി കാണുന്നതെന്നും സംസ്ഥാന കേന്ദ്ര ഗവണ്‍മെന്‍റ് നോക്കുകുത്തിയായി നില്‍ക്കുന്നത് ഇന്ത്യയുടെ മതേതര നിലപാടുകള്‍ക്കേറ്റ പ്രഹരമാണെന്നും യൂത്ത് ഫ്രണ്ട് (എം) നേതാക്കള്‍ ആരോപിച്ചു.യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്‍റ് ജോമോന്‍ പൊടിപാറയുടെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ ജില്ലാ നേതാക്കളായ  വിപിന്‍ സി അഗസ്റ്റിന്‍, റൈഗന്‍ മാത്യു, ആന്‍റോ ഓലികരോട്ട് , ഡിജോ വട്ടോത്ത്, ജോമി കുന്നപ്പള്ളില്‍, ആല്‍ബിന്‍ വറപോള, ജോമെറ്റ് ഇളത്തുരുത്തിയില്‍ ബ്രീസ് ജോയി മുല്ലൂര്‍, റോയിസണ്‍ കുഴിഞ്ഞാലില്‍, അനീഷ് മങ്ങാരത്ത് ,അനില്‍ ആന്‍റണി കോലത്ത്, നൗഷാദ് മുക്കില്‍, റിനു മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!