Thodupuzha

തൊടുപുഴ മുനിസിപ്പൽ ഭരണത്തിൽ ജനക്ഷേമമല്ല ജനദ്രോഹമാണ് നടക്കുന്നതെന്ന് ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌

തൊടുപുഴ : തൊടുപുഴ മുനിസിപ്പൽ ഭരണത്തിൽ ജനക്ഷേമമല്ല ജനദ്രോഹമാണ് നടക്കുന്നതെന്ന് ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ ജാഫർ ഖാൻ മുഹമ്മദ്‌ കുറ്റപ്പെടുത്തി.

നഗര മേഖലയിൽ വെയർ ഹൌസ് റോഡിൽ നിന്ന് ബംഗ്ലാവ് കുന്ന് -ഐശ്വര്യ തിയേറ്റർ റോഡ് തുടങ്ങുന്ന ഭാഗത്തു നിർമിച്ച കലുങ്ങ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ്.

മെയിൻ റോഡിൽ നിന്നും ആരംഭിക്കുന്ന കലുങ്ക് ആ പ്രദേശത്തെ ജനങ്ങൾക്കആകമാനം ദുരന്തം ആയി മാറി. റോഡിനെക്കാൾ ഉയരത്തിൽ കലുങ്ക് പണിതതോടെ ഇരു ഭാഗത്തുമുള്ള വീട്ടിൽ താമസിക്കുന്ന ജനങ്ങൾക്ക് സ്വന്തം ഭവനത്തിൽ കയറാൻ വയ്യാത്ത സാഹചര്യം ആയിരിക്കുകയാണ്.

മുനിസിപ്പൽ AExe സ്ഥലത്തു നിന്ന് മേൽനോട്ടം വഹിച്ച നിർമാണം ആണിത് എന്നത് ഗൗരവം ആയി മുനിസിപ്പൽ കൗൺസിൽ എടുക്കണം.

റോഡിന്റെ പഴ്ചത്തലംനോക്കി നടത്തേണ്ട നിർമാണം ആരോടോ വാശി തീർക്കുന്ന പോലെയായതിന്റെ പൂർണ ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദോഗസ്ഥർക്ക് മാത്രം ആണ്.

ഇവരിൽ നിന്ന് നഗരസഭ ഫണ്ടിൽ നിന്ന് അനാവശ്യമായി വിനിയോഗിച്ച ഈടാക്കുവാൻ കൌൺസിൽ തയ്യാറാവണം.

ജനങ്ങൾക് പ്രയോജനപ്പെടുന്ന വിധത്തിൽ കലുങ്ങിന്റെ നിർമ്മാണം പുനക്രമീകരിക്കുവാനും അതിന് വരുന്ന അധിക തുക ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ എങ്ങീനീയറിങ് വിഭാഗത്തിൽ പെട്ടവരിൽ നിന്ന് കണ്ടെത്തി മാതൃക കാണിക്കുവാൻ മുനിസിപ്പൽ കൌൺസിൽ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ 13മാസമായി നടക്കുന്ന തലതിരിഞ്ഞ ഭരണത്തിൽ സ്വാതന്ത്ര്യസമര

സ്മാരകമുനിസിപ്പൽ പാർക്കും, മഹാത്മാ ഗാന്ധി മണ്ഡപത്തിന്റെ ചുറ്റു മുള്ള സ്റ്റീൽ കമ്പികളും തകർന്നു കിടക്കുന്നത് നാടിന്റെ നാണക്കേടായി മാറിയെന്നും കോൺഗ്രസ്‌ കുറ്റപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!