ChuttuvattomThodupuzha

രക്ത പരിശോധന ക്യാമ്പും തൈറോയിഡ് ബോധവത്കരണവും സംഘടിപ്പിക്കും

കാഞ്ഞാര്‍: അറക്കുളം വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റിയുടെയും തൊടുപുഴ യു ടേക്ക് കെയര്‍ മെഡിക്കല്‍ ലാബോറട്ടറിയുടെയും സംയുക്താഭിമുഖ്യത്തില്‍  രക്ത പരിശോധന ക്യാമ്പും, തൈറോയിഡ് ബോധവത്കരണവും നടത്തും. ഞായറാഴ്ച രാവിലെ മുതല്‍ അറക്കുളം പഴയപള്ളി പാരിഷ് ഹാളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. അറക്കുളം സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ.സിറിയക് പുത്തേട്ട് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റി പ്രസിഡന്റ് തോമസ് കിഴക്കേല്‍ അധ്യക്ഷത വഹിക്കും. ജില്ലാ ഹോമിയോ ആശുപത്രിയിലെ ഡോ. അനു ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. സൗജന്യ ടെസ്റ്റുകള്‍ക്കൊപ്പം എല്ലാവിധ ബ്ലഡ് ടെസ്റ്റുകളും ഡിസ്‌കൗണ്ട് നിരക്കില്‍ ചെയ്യുവാനുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 6.30 മുതല്‍ 11.00 വരെയാണ് ക്യാമ്പ്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പേര് മുന്‍കൂട്ടി ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9349806508, 9778726028, 9747142686, 9605245701

Related Articles

Back to top button
error: Content is protected !!