Thodupuzha

ബി.എം.സി പരിശീലന പരിപാടി നടത്തി

 

 

ഇടുക്കി: പ്രാദേശികതലത്തില്‍ പരിസ്ഥിതി ജൈവവൈവിധ്യ ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ബിഎംസികളുടെ ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് മുഖ്യപ്രഭാഷണം നടത്തി. ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എസ്. അശ്വതി പ്രസംഗിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് അംഗങ്ങളായ കെ.വി.ഗോവിന്ദന്‍,ഡോ. സതീഷ് കുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.

Related Articles

Back to top button
error: Content is protected !!