Thodupuzha

ബി.എം.എസിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി

തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ ബജറ്റ് ആണെന്ന് ആരോപിച്ച് ബി.എം.എസിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ സായാഹ്നധര്‍ണ നടത്തി. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധപരിപാടികളുടെ ഭാഗമായിട്ടായിരുന്നു ധര്‍ണ സംഘടിപ്പിച്ചത്. മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എന്‍.രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേഖല വൈസ് പ്രസിഡന്റ് അഡ്വ.ഗിരീഷ് തയ്യില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.സിജു, ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി.സഞ്ചു, ജില്ലാ ജോയിന്റ് സെക്രട്ടറി സി.രാജേഷ്, മേഖല പ്രസിഡന്റ് വിശാല്‍ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!