Thodupuzha

ബി.എം.എസ് യൂണിറ്റ് പ്രവര്‍ത്തകര്‍ രക്തദാനം നടത്തി

തൊടുപുഴ:ഭാരതീയ മസ്ദൂര്‍ സംഘം സ്ഥാപനദിനത്തോട് അനുബന്ധിച്ച് തൊടുപുഴ ഐ.എം.എ ബ്ലഡ് ബാങ്കില്‍ നാഗാര്‍ജുന ബി.എം.എസ് യൂണിറ്റ് പ്രവര്‍ത്തകര്‍ രക്തദാനം നടത്തി.
ബി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ.മഹേഷ് ജി ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സുകുമാര്‍ എസ്. മേനോന്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഡസ്ട്രിയല്‍ മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡന്റ് സി.രാജേഷ്, യൂണിറ്റ് സെക്രട്ടറി വിനോജ് കുമാര്‍,
ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി സഞ്ചു, ജില്ലാ ഇന്‍ഡസ്ട്രിയല്‍ മസ്ദൂര്‍ സംഘം ജില്ലാ ട്രഷറര്‍ എം.പി പ്രശാന്ത്, ജില്ലാ വൈസ് പ്രസിഡന്റ് സി.ജെ.വിനോദ്, വൈസ് പ്രസിഡന്റ്മാരായ പി.കെ. ബിജുമോന്‍, സിജി ടി.ഇ, ജോയിന്റ് സെക്രട്ടറിമാരായ ജൂബി സി.സി, സ്മിത സി.എസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!