ChuttuvattomThodupuzha

എസ്എൻഡിപി യോഗം തൊടുപുഴ യൂണിയൻ നേതാക്കള്‍ക്കെതിരെ ബോംബ് ഭീഷണി

തൊടുപുഴ: എസ്എൻഡിപി യോഗം തൊടുപുഴ യൂണിയൻ നേതാക്കള്‍ക്ക് തപാലില്‍ ബോംബ് ഭീഷണി. കഴിഞ്ഞ ദിവസം തൊടുപുഴ യൂണിയനിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളുടെ പേരില്‍ തപാല്‍ വഴി ലഭിച്ച കത്തിലാണ് നേതാക്കളെ ബോംബ് വച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളത്.കഴിഞ്ഞ കുറേ നാളുകളായി തൊടുപുഴ യൂണിയൻ നേതാക്കള്‍ക്കെതിരെ നിരന്തരമായി ഊമ കത്തുകളും പരാതികളും അയക്കുകയും സാമൂഹ്യമാദ്ധ്യമം വഴി അപവാദ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്നവർ തന്നെയായിരിക്കാം കത്തയച്ചിട്ടുള്ളതെന്നാണ് യൂണിയൻ നേതാക്കള്‍ സംശയിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ള ഇത്തരം കത്തുകള്‍ അയച്ചതിന് പിന്നിലെ ചിലർക്ക് തീവ്രവാദ ബന്ധമുള്ളതായും സംശയിക്കുന്നു. മാത്രമല്ല ഇതിനു പിന്നില്‍ വേറെയും ആള്‍ക്കാർ ഉണ്ടെന്ന സൂചന കത്തില്‍ കാണിച്ചിട്ടുമുണ്ട്. ഭീഷണി കത്ത് സഹിതം യൂണിയൻ ഭാരവാഹികള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!