ChuttuvattomThodupuzha

ബിആർസി തല ചലച്ചിത്രോത്സവം; തൊടുപുഴ ഡോ. എപിജെ അബ്ദുൽ കലാം ഗവ. എച്ച്.എസ് സ്കൂളിൽ നടത്തി

തൊടുപുഴ: ബിആർസി തല ചലച്ചിത്രോത്സവം തൊടുപുഴ ഡോ. എപിജെ അബ്ദുൽ കലാം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. ചലച്ചിത്രോത്സവം കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി റീജിയണൽ കോഡിനേറ്ററും കവിയത്രിയുമായ നവീന വിജയൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ വിജയകുമാരി വി ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ ചലച്ചിത്രതാരവും മോഡലുമായ അലി റോഷൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കായി സിനിമ പ്രദർശനം സംഘടിപ്പിച്ചു. തുടർന്ന് പ്രദർശിപ്പിച്ച സിനിമയുടെ അവലോകനവും ഓപ്പൺ ഫോറവും ഉണ്ടായിരുന്നു. സിനിമ പ്രവർത്തകരായ നവീന വിജയനും അലി റോഷനും ഓപ്പൺ ഫോറം നയിച്ചു.

വിദ്യാർത്ഥികളുടെ ക്രിയാത്മകമായ പങ്കാളിത്തമാണ് ഓപ്പൺ ഫോറത്തിൽ കാണുവാൻ സാധിച്ചത്. സിനിമ എന്ന മാധ്യമം വിദ്യാഭ്യാസപരമായും സാമൂഹ്യ സാംസ്കാരിക പരമായും ഒരു സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം ഓപ്പൺ ഫോറത്തിൽ ചർച്ചയായി. കൂടാതെ സിനിമ എന്ന മാധ്യമത്തിന്റെ അനന്തസാധ്യതകളെ കുറിച്ചും സാങ്കേതിക വശങ്ങളെ കുറിച്ചും എല്ലാം വിദ്യാർത്ഥികൾക്ക് മികച്ച അവബോധം ലഭിക്കുന്ന ഒരു ഒരു മികച്ച ചർച്ചയാണ് ഓപ്പൺ ഫോറത്തിൽ നടന്നത്. അവർ കണ്ട സിനിമയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി. തൊടുപുഴ ബിആർസിയുടെ പരിധിയിലുള്ള ഹൈസ്കൂൾ ഹയർ സെക്കന്ററി തലങ്ങളിൽ സ്കൂൾതലത്തിലെ ചലച്ചിത്രോത്സവ വിജയികളാണ് ബിആർസിതലത്തിൽ പങ്കെടുത്തത്.ബിആർസി തലത്തിൽ നിന്നും വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാതലത്തിലും തുടർന്ന് ജില്ലാതലത്തിൽ നിന്ന് വിജയികളാകുന്നവർക്ക് സംസ്ഥാനതലത്തിലും മത്സരിക്കുവാനുള്ള സാധ്യതകളാണ് ചലച്ചിത്രോത്സവം വിദ്യാർത്ഥികൾക്കായി തുറന്നിരിക്കുന്നത്.ബിആർസി തലത്തിൽ സംഘടിപ്പിച്ച ഈ ചലച്ചിത്രോത്സവം തങ്ങൾക്ക് ഒരു പുതിയ അനുഭവമായിരുന്നു എന്നും തങ്ങൾ അത് ഏറെ ആസ്വദിച്ചു എന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സുഷമ.പി, ഇടുക്കി ജില്ല സ്പോർട്സ് കൗൺസിൽ അംഗം രാജേന്ദ്രൻ,തൊടുപുഴ ബിആർസി ട്രെയിനറും ചലച്ചിത്രോത്സവം കൺവീനറുമായ ലാൽ കെ തോമസ്, ബിആർസി ട്രെയിനർ സിന്ധു ഗോപാൽ എന്നിവർ പ്രസം​ഗിച്ചു.

Related Articles

Back to top button
error: Content is protected !!