ChuttuvattomThodupuzha

ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം നടത്തി

തൊടുപുഴ : ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം നടത്തി. 18 വയസ് കഴിഞ്ഞ മാനസികവെല്ലുവിളികൾ നേരിടുന്നവരുടെ വിദ്യാഭ്യാസപരവും തൊഴിൽപരവുമായി കഴിവുകൾ വികസിപ്പിച്ച് അവരെ സ്വയം തൊഴിൽ ചെയ്തത് ജീവിതം മുന്നോട്ട്‌ കൊണ്ടുപോകുന്നതിന് പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തൊടുപുഴ നഗരസഭ 5-ാം വാർഡിൽ വെങ്ങല്ലൂരിൽ ഫയർ സ്റ്റേഷനോട് ചേർന്ന് വനിതാ വ്യവസായ കേന്ദ്രത്തിൽ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു.

സെന്ററിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നിർവ്വഹിച്ചു.  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ഷീജ ഷാഹുൽ ഹമീദ്‌ അധ്യക്ഷത വഹിച്ചു. തിങ്കളാഴ്ച്ച നടന്ന ചടങ്ങില്‍   വൈസ് ചെയർപേഴ്സൺ ശ്രീമതി ജെസി ജോണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ  കെ.ദീപക്, എം.എ.കരീം, ശ്രീ. പി.ജി.രാജശേഖരൻ, ബിന്ദു നികുമാർ,വാർഡ് കൗൺസിലർ  നിധി മനോജ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ ദിവ്യ,ജി.നായർ എന്നിവർ പ്രസംഗിച്ചു.  ചടങ്ങിൽ കൗൺസിലർമാർ, ആരോഗ്യവിഭാഗം ജീവനക്കാർ, മാതാപിതാക്കൾ, പരിസരവാസികൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!