Thodupuzha

ജനവിരുദ്ധ ബജറ്റിനെതിരെ ഡി.സി.സി മിനി സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

തൊടുപുഴ: നിയമവിധേയമായ പകല്‍ കൊള്ളയാണ് അന്യായമായ നികുതി വര്‍ധനവിലൂടെ പിണറായി സര്‍ക്കാര്‍ കേരള ജനതക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു കുറ്റപ്പെടുത്തി. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാത്ത ജനവിരുദ്ധ ബജറ്റിനെതിരെ തൊടുപുഴ സിവില്‍ സ്റ്റേഷനു മുന്നില്‍ ഡി.സി.സി യുടെ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കാര്‍ഷിക മേഖലയില്‍ ജനങ്ങള്‍ ആത്മഹത്യ യുടെ വക്കില്‍ ആയിട്ടും ജില്ലയുടെ മന്ത്രി ജനങ്ങള്‍ക്ക് ഒരു തുള്ളി ജലം പോലും കുടിക്കാന്‍ കഴിയാത്ത വിധം വെള്ളക്കരം വര്‍ധിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരിക്കുകയാണ്.

തൊഴിലാളികള്‍ക്കും യുവജനങ്ങള്‍ക്കും പുതിയ പ്രതീക്ഷ ഇല്ലാത്ത ബജറ്റ് സാമൂഹിക പെന്‍ഷന്‍കാരെയുംഅവഗണിച്ചതായി സി.പി മാത്യു കുറ്റപ്പെടുത്തി. സമരത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി സ്‌കറിയ അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ റോയ് കെ. പൗലോസ്, ഇബ്രാഹിം കുട്ടി കല്ലാര്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി, ഡി.സി.സി നേതാക്കളായ എം.കെ പുരുഷോത്തമന്‍, നിഷ സോമന്‍, ജോണ്‍ നേടിയപാല, ലീലമ്മ ജോസ്, ചാര്‍ളി ആന്റണി, എന്‍.ഐ. ബെന്നി, ടി.ജെ പീറ്റര്‍, ജാഫര്‍ ഖാന്‍ മുഹമ്മദ്, എ.എം ദേവസ്യ, ഷാജഹാന്‍ മഠത്തില്‍, സി.എസ് യശോധരന്‍, എം.കെ ഷാഹുല്‍ ഹമീദ്, അനില്‍ ആനക്കനാട്ട്,മാത്യു കെ. ജോണ്‍, എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!