IdukkiThodupuzha

ബഫര്‍ സോണ്‍ വിഷയം: ഒന്നാം പ്രതി പിണറായി സര്‍ക്കാരെന്ന് കെ.സി. വേണുഗോപാല്‍ എം.പി

ടുക്കി: പിണറായി വിജയന്‍ സര്‍ക്കാരും അവരുടെ നിസംഗതയുമാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ ഒന്നാം പ്രതിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.ബഫര്‍ സോണ്‍ വിഷയത്തില്‍ മലയോര ജനതക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി നയിക്കുന്ന സമര യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. ജനവാസ മേഖലകളെ ഒഴിവാക്കിയുള്ള പരിസ്ഥിതിലോല മേഖല എന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയം ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിച്ചു. തോട്ടം തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് ഇടതു സര്‍ക്കാരിന്റേത്.

തൊഴിലാളികള്‍ക്ക് മാന്യമായ കൂലി നല്‍കാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു. കര്‍ഷകരുടെ കാര്യം വരുമ്ബോള്‍ നരേന്ദ്ര മോഡിയും പിണറായി വിജയനും ജനങ്ങളെ വിഡ്ഢികളാക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയുള്ള സമരമാണ് യു.ഡി.എഫ് നടത്തുന്നതെന്ന് ജാഥ ക്യാപ്ടന്‍ ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.

പരിസ്ഥിതി ലോല മേഖല വിഷയം സംബന്ധിച്ച്‌ ജനങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍ നിരയില്‍ ഉണ്ടാകും. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ കരട് തയ്യാറാക്കിയതെന്നും എം.പി ആരോപിച്ചു. യാത്രയുടെ പതാക കെ.സി വേണുഗോപാല്‍ എം.പി ജാഥാ ക്യാപ്ടന്‍ ഡീന്‍ കുര്യാക്കോസ് എം.പിയ്ക്ക് കൈമാറി. ബഫര്‍ സോണില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുക, ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക, നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, തോട്ടം തൊഴിലാളികളുടെ ശമ്ബളം 700 രൂപയായി ഉയര്‍ത്തുക, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് തടയുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര യാത്ര സംഘടിപ്പിക്കുന്നത്.

11 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര കുമളിയില്‍ നിന്ന് ആരംഭിച്ചു 23ന് അടിമാലിയില്‍ സമാപിക്കും. പി.ജെ. ജോസഫ്, അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യന്‍, എസ്.അശോകന്‍, കെ. ഫ്രാന്‍സിസ് ജോര്‍ജ്, നേതാക്കളായ ഇ.എം. ആഗസ്തി, ടി.എം. സലിം, ജോയി തോമസ്, റോയ് കെ.പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, എ.കെ. മണി, എം.എസ്. മുഹമ്മദ്, പി.പി. പ്രകാശ്, മാര്‍ട്ടിന്‍ മാണി എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!